Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Financial Aid

Idukki

വ​ട്ട​വ​ട ദു​ര​ന്ത​ത്തി​ല്‍ ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കും: മ​ന്ത്രി അ​നൂ​പ്

ഇ​ടു​ക്കി: വ​ട്ട​വ​ട കൊ​ട്ട​ക്ക​മ്പൂ​രി​ല്‍ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ക്കു​ക​യും ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​ന്‍റെ സാ​ഹ​ച​ര്യം റ​വ​ന്യു മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേശം ന​ല്‍​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ഇ​വ​രു​ടെ ചി​കി​ത്സാച്ചെല​വ് പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തും.

Latest News

Corehub Up